കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍ പൊട്ടലുണ്ടായ ചൂരല്‍മലയും മടിക്കൈയും അടക്കമുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോയതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ദുരി...
കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍ പൊട്ടലുണ്ടായ ചൂരല്‍മലയും മടിക്കൈയും അടക്കമുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോയതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ദുരിതമായി മാറി. ചൂരല്‍മല-മുണ്ടക്കൈ റോഡും ചൂലര്‍മല പാലവും ഒലിച്ചുപോയി. മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് ആദ്യം എത്തിയ വിവരം. പരുക്കേറ്റവരെക്കൊണ്ട് സമീപത്തെ ആശുപത്രികള്‍ നിറഞ്ഞു. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയതായും വിവരമുണ്ട്.
ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല എന്ന വെല്ലുവിളി മറികടക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരില്‍ നിന്നാണ് എത്തുക.
Key Words: Wayanad Landslide, Drone, Dog Squad
COMMENTS