V.D Satheesan is against Pinarayi Vijayan
തിരുവനന്തപുരം: എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാമ്പസുകളില്‍ എസ്.എഫ്.ഐ ആക്രമണം അഴിച്ചുവിടുന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു.
മാത്രമല്ല മുഖ്യമന്ത്രി അവരെ ന്യായീകരിക്കുകയും ചെയ്തപ്പോഴാണ് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ഇന്‍ക്യുബേറ്ററില്‍ വിരിയിച്ച ഗുണ്ടാപ്പട നിങ്ങളേയും കൊണ്ടേ പോകൂയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ക്രിമിനലുകളെ പ്രോത്സാഹിപ്പിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രി അനുകൂലിക്കുന്നതിനാലാണ് എസ്.എഫ്.ഐ കലാലയങ്ങളില്‍ അഴിഞ്ഞാടുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Keywords: V.D Satheesan, SFI, Pinarayi Vijayan, Niyamasabha


COMMENTS