Nipah alert
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട കുട്ടിക്ക് നിപ്പ ബാധയെന്ന് സംശയം. ഇതേതുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തര യോഗം വിളിച്ചു. വെള്ളിയാഴ്ച രാത്രിയാണ് പതിന്നാലുകാരനായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ നിപ്പ പോസിറ്റീവാണ്. തുടര്‍ന്ന് പരിശോധനയ്ക്കായി സാപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു.
ഇവിടെ നിന്നും പൂണെ വൈറോളജി ലാബിലേക്ക് അയയ്ക്കും. അടുത്ത ദിവസം ഫലം അറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വീണ്ടും നിപ്പ സംശയിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പിപിഇ കിറ്റ് നിര്‍ബന്ധമാക്കി.
Keywords: Nipah alert, Health minister, Meeting, Today
COMMENTS