തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എ ബേബിയുടെ ലേഖനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എ ബേബിയുടെ ലേഖനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സി പി എം നേതാവ് എം എ ബേബിയും. പച്ചക്കുതിര മാസികയില്‍ നല്കിയ ലേഖനത്തില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ അപായമണിയാണ് ഇപ്പോള്‍ മുഴങ്ങുന്നതെന്നും ഈ രീതിയില്‍ മുമ്പോട്ട് പോയാല്‍ പാര്‍ട്ടിക്ക് ബംഗാളിലെ സ്ഥിതി വരുമെന്നും പറയുന്നു.
സി പി എമ്മിന്റെ ബഹുജനസ്വാധീനം വന്‍തോതില്‍ ഇടിഞ്ഞതായും തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി ഇത് സൂചിപ്പിക്കുന്നതാണെന്നും 'തെറ്റുകളും തിരുത്തുകളും ഇടതുപക്ഷം' എന്ന ലേഖനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുകളില്‍ സി പി എം മുമ്പും തോറ്റിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ നേരിട്ട തിരിച്ചടി അത് കൃത്യമായ സൂചനയാണെന്ന വീക്ഷണമാണ് ലേഖനത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Key Words: MA Baby, Kerala Government, CPM
COMMENTS