High court stays Hema committee report
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരാഴ്ചത്തേക്കാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ഇതു സംബന്ധിച്ച് എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. അതേസമയം ഇന്ന് 3.30 ന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാനിരിക്കെയാണ് ഹൈക്കോടതിയുടെ അടിയന്തര നടപടി.
കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും അതിന്മേലുള്ള നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
Keywords: High court, Stay, Hema committee report
COMMENTS