Hathras investigation team report
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
സിക്കന്ദര്റാവ് എസ്ഡിഎം, പൊലീസ് സര്‍ക്കിള്‍ ഓഫീസര്‍, എസ്എച്ച്ഒ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രത്യേകഅന്വേഷണസംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പരിപാടിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രാദേശിക ഭരണകൂടവും പൊലീസും ഒരുപോലെ വീഴ്ചവരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്ഡിഎം ചടങ്ങ് നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയോ മേലധികാരികളെ വിവരമറിയിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം 300 പേജുകളുള്ള റിപ്പോര്‍ട്ടില്‍ 121 പേര് മരിക്കാനിടയായ ഗൗരവകരമായ വിഷയമായിട്ടും സ്വയം പ്രഖ്യാപിത ആള് ദൈവമായ ഭോലെ ബാബ എന്ന സുരാജ് പാലിന്റെ പേരില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇയാളുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും ഇയാളുമായി ബന്ധപ്പെടാറുള്ള രാഷ്ട്രീയക്കാരെക്കുറിച്ചും പറയുന്നുമുണ്ട്.
Keywords: Hathras Case, Investigation, Report, Bhole Baba
COMMENTS