ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷം, മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ അ...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷം, മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ അപമാനകരമായ ഭാഷയില്‍ മോശമായി പെരുമാറുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ജീവിതത്തില്‍ ജയവും തോല്‍വിയും സംഭവിക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. സ്മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും മോശമായി പെരുമാറുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സ്മൃതി ഇറാനിയോ മറ്റേതെങ്കിലും നേതാവോ ആണെങ്കിലും അത് ചെയ്യരുത്. 'ആളുകളെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല' എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Key Words: Smriti Irani, Rahul Gandhi
COMMENTS