തിരുവനന്തപുരം: മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ രണ്ട് പരിശോധനയിലും പൂനെയിലെ പരിശോധനയിലും സ്ഥിരീക...
തിരുവനന്തപുരം: മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ രണ്ട് പരിശോധനയിലും പൂനെയിലെ പരിശോധനയിലും സ്ഥിരീകരണം. സംസ്ഥാനത്ത് നടത്തിയ നിപപരിശോധനയില്‍ പോസിറ്റീവെന്ന് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൂനെയിലെ ഫലം എത്തിയത്.
നിലവില്‍ പ്രോട്ടോകോള്‍ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരം കുട്ടിയെ മെഡിക്കല്‍ കോളേജിലേക്കു മാറ്റും. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന്‍ പെരിന്തല്‍മണ്ണ സ്വദേശിയാണ്.
നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ തുറന്നു. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലാണ് തുറന്നത്.
0483-2732010 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.
Key Words: Malappuram, Nipah
COMMENTS