വിവാഹവുമായി ബന്ധപ്പെട്ട് താന്‍ പങ്കുവെച്ച വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി നടി ഭാമ. സ്ത്രീകള്‍ വിവാഹമേ ...
വിവാഹവുമായി ബന്ധപ്പെട്ട് താന്‍ പങ്കുവെച്ച വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി നടി ഭാമ. സ്ത്രീകള്‍ വിവാഹമേ ചെയ്യരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സ്ത്രീധനത്തിനെതിരെയായിരുന്നു തന്റെ പോസ്റ്റെന്നും ഭാമ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. സ്ത്രീധനം നല്‍കി സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുതെന്നും സ്ത്രീധനം നല്‍കി വിവാഹം കഴിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുമാണ് താന്‍ പറയുന്നതെന്നും ഭാമ. അങ്ങനെയൊരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വന്നാലുള്ള അവസ്ഥയും മക്കള്‍ കൂടി ഉണ്ടെങ്കില്‍ നേരിടേണ്ടതായ അവസ്ഥകളുമാണ് താന്‍ പറഞ്ഞതെന്നും ഭാമ ഇന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
'വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം...', എന്നായിരുന്നു ഭാമ ഇന്നലെ പോസ്റ്റ് ചെയ്തത്. ഇതിന് വ്യക്തത വരുത്തിയാണ് ഇന്നത്തെ സ്റ്റോറി.
2020 ലായിരുന്നു ഭാമ വിവാഹിതയായത്. അരുണ്‍ എന്ന വ്യക്തിയായിരുന്നു വരന്‍. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങളും ശക്തമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ ഒരു സിംഗിള്‍ മദറാണെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഒരു 'സിംഗിള്‍ മദര്‍' ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നായിരുന്നു താരം മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
Key Words: Bhama,Viral Post
COMMENTS