ആലപ്പുഴ: ആര്യാട് ലൂഥറന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഒന്നാംക്ലാസ് മുതല്‍ എട്ടാം ക്ലാസ് വ...
ആലപ്പുഴ: ആര്യാട് ലൂഥറന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഒന്നാംക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
18 പേരെ ജില്ലാ ജനറല്‍ ആശുപത്രിയിലും നാല് കുട്ടികളെ കടപ്പുറത്തെ വനിതാ ശിശു ആശുപത്രിയിലും പ്രവേശിച്ചു. ശേഷിച്ച കുട്ടികളെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. ഉച്ചഭക്ഷണത്തിന് ഉപയോഗിച്ച മോരില്‍ നിന്നാവാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌ക്കൂളിലെത്തി പാചകപ്പുരയടക്കമുള്ളവ പരിശോധിച്ചു.
COMMENTS