കുവൈറ്റ് : കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്...
കുവൈറ്റ് : കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കള്‍ എന്നിവരാണ് മരിച്ചത്.
അവധിയാഘോഷം കഴിഞ്ഞ് നാട്ടില്‍ നിന്ന് വെള്ളിയാഴ് വൈകുന്നേരം നാലോടെയാണ് ഇവര്‍ കുവൈത്തി ല്‍ തിരിച്ചെത്തിയത്. രാത്രി എട്ടോടെ മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റില്‍ തീപിടിത്തമുണ്ടായതെന്നാണ് വിവരം. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി കുടുംബത്തെ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം ആരംഭിച്ചതായി കുവൈത്ത് പൊലീസ് അറിയിച്ചു.
Key Words: Kuwait, Fire Accident, Malayali Family Death
COMMENTS