പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറില്‍ എത്തി അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്കി. യോഗയ്ക്ക് നന്മയുടെ ശക്തി എന്ന നിലയില്‍ ആഗോള പ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറില്‍ എത്തി അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്കി. യോഗയ്ക്ക് നന്മയുടെ ശക്തി എന്ന നിലയില്‍ ആഗോള പ്രാധാന്യം ലഭിച്ചെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. ഷെര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ (എസ്കെഐസിസി) രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, ലോകമെമ്പാടുമുള്ള കൂടുതല്‍ ആളുകള്‍ യോഗ സ്വീകരിക്കുന്നു.
'ആഗോള നന്മയുടെ ശക്തമായ ഏജന്റായിട്ടാണ് ലോകം യോഗയെ കാണുന്നത്. ഭൂതകാലത്തിന്റെ ലഗേജുകളില്ലാതെ വര്‍ത്തമാന നിമിഷത്തില്‍ ജീവിക്കാന്‍ യോഗ സഹായിക്കുന്നു,' പ്രധാനമന്ത്രി മോദി പറഞ്ഞു.
നിര്‍ത്താതെ പെയ്യുന്ന മഴ കാരണം ദാല്‍ തടാകത്തിന്റെ തീരത്തുള്ള എസ്കെഐസിസിയുടെ പുല്‍ത്തകിടിയില്‍ നിന്ന് പരിപാടി കെട്ടിടത്തിനുള്ളിലേക്ക് മാറ്റിയെങ്കിലും, ആവേശം ഉയര്‍ന്ന നിലയിലായിരുന്നു. യോഗ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കും ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ചെയ്യുന്നവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു.
Key Words: Yoga Day, Modi
COMMENTS