തിരുവനന്തപുരം: നര്ത്തകന് ഡോ. ആര്.എല്‍.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നൃത്താധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ...
തിരുവനന്തപുരം: നര്ത്തകന് ഡോ. ആര്.എല്‍.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നൃത്താധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും നിര്‍ദേശം. അന്ന് സത്യഭാമയുടെ ജാമ്യഹര്‍ജി എസ്.സി.എസ്.ടി കോടതി പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം തള്ളിയത്.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യം വേണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ല എന്നുള്ള പരാമര്‍ശങ്ങളായിരുന്നു രാമകൃഷ്ണന്റെ പേര് പരാമര്‍ശിക്കാതെ സത്യഭാമ പറഞ്ഞത്. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ സത്യഭാമയെത്തള്ളി കലാമണ്ഡലവും രംഗത്തെത്തി.
COMMENTS