Pantheerankavu domestic violence case
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം വിട്ടയച്ച് പൊലീസ്. തുടര്‍ന്ന് യുവതി ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങി.
കുറച്ചു ദിവസംമുന്പ് കേസില്‍ യുവതി മൊഴിമാറ്റി സ്വന്തം വീട്ടുകാരെ തള്ളിപ്പറഞ്ഞിരുന്നു. ഒളിവിലിരുന്നാണ് യുവതി വീട്ടുകാര്‍ക്കെതിരെ രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് വീട്ടുകാര്‍ ജോലിസ്ഥലത്ത് അന്വേഷിച്ചിട്ട് യുവതിയെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് നല്കിയ പരാതിയില്‍ പൊലീസ് യുവതി ഡല്‍ഹിയിലാണെന്ന് കണ്ടെത്തുകയും അവിടെയെത്തി കണ്ടുപിടിച്ച് നാട്ടിലെത്തിക്കുകയുമായിരുന്നു.
ഇന്നലെ രാത്രി രാത്രി 8.30 യോടെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. വീട്ടില്‍ നില്ക്കാന് താല്പര്യമില്ലെന്നും ഡല്‍ഹിയില്‍ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്.
Keywords: Police, Pantheerankavu domestic violence case, New Delhi
COMMENTS