ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബാണ് സത്യവാചകം ചൊല്ലിക്കൊട...
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് കേരളത്തിലെ എം.പിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചത്. പിന്നാലെ കണ്ണൂര്‍ എംപി കെ സുധാകരന് സത്യപ്രതിജ്ഞ ചെയ്തു. വടകര എംപി ഷാഫി പറമ്പില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഇംഗ്ലീഷിലാണ് ദൃഢപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് എം കെ രാഘവന്, ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠന്, കെ രാധാകൃഷ്ണന്, ബെന്നി ബെഹനാന്, ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, കെ സി വേണുഗോപാല്‍, ഫ്രാന്‍സിസ് ജോര്‍ജ്, കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്, അടൂര്‍ പ്രകാശ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
എറണാകുളം എംപി ഹൈബി ഈഡന് ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ രാധാകൃഷ്ണന് മലയാളത്തില്‍ ദൃഢപ്രതിജ്ഞ ചെയ്തു. എന്‍ കെ പ്രേമചന്ദ്രന് ഇംഗ്ലീഷില്‍ ദൃഢപ്രതിജ്ഞ ചെയ്തു. ഷാഫി പറമ്പിലിന് പുറമെ ഡീന്‍ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠന്, കെ.സി വേണുഗോപാല്‍ തുടങ്ങിയവരും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം എംപി ശശി തരൂര്‍ വിദേശയാത്ര കാരണം സ്ഥലത്തില്ലാത്തതിനാല്‍ മറ്റൊരു ദിവസം സത്യപ്രതിജ്ഞ ചെയ്യും.
Key Words: MP Oath, Parliament, Kerala
COMMENTS