ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് രാജി സമര്‍പ്പിച്ചു. തുടര്‍ ഭരണം പ്രതീക്ഷിക്കുന്ന എന്‍ഡിഎ സഖ്യം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് രാജി സമര്‍പ്പിച്ചു. തുടര്‍ ഭരണം പ്രതീക്ഷിക്കുന്ന എന്‍ഡിഎ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ച് നരേന്ദ്ര മോദി ജൂണ്‍ 8-ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം മൂന്നാം തവണയും അധികാരം നിലനിര്‍ത്തുന്ന രണ്ടാമത്തെ നേതാവാകും മോദി. കഴിഞ്ഞ ദിവസം, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനത്തിനായി പ്രധാനമന്ത്രി മോദി കേന്ദ്രമന്ത്രിസഭയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു, അടുത്ത സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.
രാവിലെ 11.30നാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ആരംഭിച്ചത്. മോദി 2.0 ക്യാബിനറ്റിന്റെയും മന്ത്രിസഭയുടെയും അവസാന യോഗമായിരുന്നു ഇത്. ജൂണ്‍ 16ന് കാലാവധി അവസാനിക്കുന്ന നിലവിലെ ലോക്സഭ പിരിച്ചുവിടാനും മന്ത്രിസഭ ശുപാര്‍ശ ചെയ്യും.
Key Words: Narendra Modi, BJP, NDA
COMMENTS