ന്യൂഡല്‍ഹി : ഇസ്രായേല്‍ പൗരന്മാര്ക്ക് ദ്വീപ് രാഷ്ട്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ മാലിദ്വീപ് സര്‍ക്കാര്‍. മാലിദ്വീപ്...
ന്യൂഡല്‍ഹി: ഇസ്രായേല്‍ പൗരന്മാര്ക്ക് ദ്വീപ് രാഷ്ട്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ മാലിദ്വീപ് സര്‍ക്കാര്‍. മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തേക്കുള്ള പ്രവേശനം നിരോധിക്കുന്നതിന് ആവശ്യമായ നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
പലസ്തീന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ മാലിദ്വീപ് ഒരു പ്രത്യേക സമിതിയേയും നിയോഗിച്ചു. ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ ആന്റ് വര്‍ക്ക്സ് ഏജന്‍സിയുടെ സഹായത്തോടെ ഫലസ്തീന് പൗരന്മാരെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ കാമ്പെയ്ന് ആരംഭിക്കുമെന്നും മാലിദ്വീപ് നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പലസ്തീന് പൗരന്മാര്ക്ക് പിന്തുണ നല്‍കുന്നതിനായി 'മാലിദ്വീപുകാര്‍ പലസ്തീനുമായി ഐക്യദാര്‍ഢ്യത്തില്‍' എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായി റാലി നടത്താനും ദ്വീപ് രാഷ്ട്രം തീരുമാനിച്ചു.
Key Words: Maldives, Ban, Israeli Citizens
COMMENTS