ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തിലെ ക്രമക്കേടുകള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്...
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തിലെ ക്രമക്കേടുകള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭ പ്രഷുബ്ധമായി. എന്‍.കെ. പ്രേമചന്ദ്രന് എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലോക്സഭാ വെബ്സൈറ്റില്‍നിന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനുള്ള ഓപ്ഷന് ഒഴിവാക്കിയതിന് പിന്നാലെ സ്പീക്കറുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് പ്രേമചന്ദ്രന് നോട്ടീസ് നല്‍കിയത്.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. എന്നാല്‍ ഇരു സഭകളിലും ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ 12 മണി വരെ നിര്‍ത്തിവച്ചു. പിന്നീട് സഭ വീണ്ടും സമ്മേളിച്ചെങ്കിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ലോക്സഭ ഒന്നാം തീയ്യതി വരെ പിരിഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി സംസാരിച്ചപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ മൈക്ക് വേണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ കോണ്‍ഗ്രസിന്റെ എക്സ് പേജിലും പങ്കുവെച്ചിട്ടുണ്ട്.
COMMENTS