കൊല്ലം: സ്വകാര്യ ബസിനുള്ളില്‍ നിന്ന് യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് വീഴാന്‍ തുടങ്ങിയ യാത്രക്കാരനെ കൈ പിടിച്ചു രക്ഷപ്പെടുത്തി കണ്ടക്ടര്‍. ...
കൊല്ലം: സ്വകാര്യ ബസിനുള്ളില്‍ നിന്ന് യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് വീഴാന്‍ തുടങ്ങിയ യാത്രക്കാരനെ കൈ പിടിച്ചു രക്ഷപ്പെടുത്തി കണ്ടക്ടര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ 'ദൈവത്തിന്റെ കൈ' എന്ന ഹാഷ് ടാഗോടെ സമൂഹ മാധ്യമങ്ങള്‍ വൈറലായിട്ടുണ്ട്. യാത്രക്കാരന്റ ജീവന് രക്ഷിച്ച കണ്ടക്ടര്‍ ബിലുവിനെ മോട്ടോര്‍ വാഹന വകുപ്പ് ആദരിക്കുകയും ചെയ്തു. കൊല്ലം കരാളിമുക്കില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.
വീഴാന്‍ പോയ യുവാവ് തട്ടിയതോടെ ബസിന്റെ വാതിലും തുറന്ന് പോയിരുന്നു. യുവാവാകട്ടെ കഷ്ടിച്ചാണ് ഇടതു കൈ കൊണ്ട് വാതിലിന് സമീപത്തെ പിടിയില്‍ പിടിക്കാനായത്. എന്നാല്‍ മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നല്‍കുന്നതിനിടെ ഒറ്റക്കൈ കൊണ്ടാണ് കണ്ടക്ടര്‍ ഇയാളെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്. തിരിഞ്ഞ് പോലും നോക്കാതെയായിരുന്നു ബിലുവിന്റെ രക്ഷാപ്രവര്‍ത്തനം. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ യുവാവ് ബസിന് പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടായേനെ.
Key Words: Viral Video, Conductor's 'rescue', Kerala News
COMMENTS