കൊച്ചി : ഇപ്പോള്‍ സജീവചര്‍ച്ചയായ പന്തീരാങ്കാവ് പീഡനക്കേസില്‍ കുറ്റപത്രം ഉടനെന്ന് പൊലീസ്. അഞ്ച് ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് നീക്കം. മാത...
കൊച്ചി: ഇപ്പോള്‍ സജീവചര്‍ച്ചയായ പന്തീരാങ്കാവ് പീഡനക്കേസില്‍ കുറ്റപത്രം ഉടനെന്ന് പൊലീസ്. അഞ്ച് ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് നീക്കം. മാത്രമല്ല പരാതിക്കാരിയുടെ മൊഴിമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയാകാം മൊഴിമാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
പ്രതിയായ രാഹുലിനെ സഹായിച്ച സീനിയര്‍ പൊലീസ് ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും. കേസില്‍ അഞ്ചാം പ്രതിയാണ് പൊലീസുകാരന്‍.
സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങള്‍ തള്ളി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുല്‍ നിരപരാധിയാണെന്നുമായിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നല്‍കിയോ ആകാമെന്നുമാണ് പൊലീസ് പറയുന്നത്.
Key Words: Pantheerankavu Domestic Abuse, Charge Sheet, Police


COMMENTS