According to the exit polls of the Andhra Pradesh assembly elections, the NDA led by Chandrababu Naidu will win more than 160 out of 175 seats
ന്യൂസ് ഡെസ്ക്
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ പ്രവചനപ്രകാരം 175ല്‍ 160-ലധികം സീറ്റുകളുമായി സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരം പിടിക്കുമെന്നു പ്രവചനം. ഭൂരിപക്ഷത്തിന് 88 സീറ്റു മതിയെന്നിരിക്കെയാണ് ഈ പ്രവചനം.
മേയ് 13ന് ഒറ്റഘട്ടമായാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും ഔദ്യോഗിക ഫലങ്ങള്‍ ജൂണ്‍ നാലിന് പുറത്തുവരും.
ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍സിപി (യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി), ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി), ജനസേന എന്നിവര്‍ തമ്മിലുള്ള കടുത്ത പോരാട്ടമാണ് നടന്നത്.
മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളാണ് ജനഹിതം എതിരാവാന്‍ പ്രധാന കാരണം. ടി ഡി പി തലവന്‍ ചന്ദ്രബാബു നായിഡുവിനെ അടുത്തകാലത്ത് ജയിലിലടച്ചതും അദ്ദേഹത്തിനു ജനപിന്തുണ കൂടാനാണ് സഹായകമായത്.
സംസ്ഥാനത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 25ല്‍ 25 സീറ്റും ടിഡിപി - ബി ജെ പി സഖ്യം തൂത്തുവാരാമെന്നും എ ബി പി- സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു.
COMMENTS