ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വേട്ടെണ്ണല്‍ പുരോഗമിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ഒപ്പമ...
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വേട്ടെണ്ണല്‍ പുരോഗമിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ഒപ്പമാണ് ഈ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 6 മണി മുതല്‍ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.
അരുണാചല്‍ പ്രദേശില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലാണ് സിക്കിമില്‍ മത്സരം. താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ് അരുണാചല്‍ പ്രദേശും, സിക്കിമും. വാശി ഏറിയ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിനാണ് രണ്ട് സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചത്.
60 നിയമസഭ മണ്ഡലങ്ങളാണ് അരുണാചല്‍ പ്രദേശില്‍ ഉള്ളത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 32 മണ്ഡലങ്ങളുള്ള സിക്കിമില്‍ പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. നിലവില്‍ ഭരണം സിക്കിം ക്രാന്തികാരി പാര്‍ട്ടിയുടെ കയ്യിലാണ്. ഇത് തിരിച്ചു പിടിക്കാനാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ശ്രമം.
Key Words: Election Result, Sikkim, Arunachal Pradesh


COMMENTS