വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ തിളങ്ങുന്ന താരമാണ് അമലാ പോള്‍. മലയാളത്തിനും തെന്നിന്ത്യന്‍ സിനിമയ്ക്കും ഏറെ പ്രിയപ്പെട്ട താര...
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ തിളങ്ങുന്ന താരമാണ് അമലാ പോള്‍. മലയാളത്തിനും തെന്നിന്ത്യന്‍ സിനിമയ്ക്കും ഏറെ പ്രിയപ്പെട്ട താരമായ അമല അമ്മയായിരിക്കുകയാണ്. ജൂണ്‍ 11ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ കുഞ്ഞുമായി വീട്ടിലെത്തുന്ന വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ്.
''ഇറ്റ്സ് എ ബോയ്, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്'' എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞുമായി വീട്ടിലേക്ക് വരുന്ന വീഡിയോ അമല പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4ന് ആണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷം അമല പങ്കുവെച്ചത്.
തനിക്ക് ഏറെ പ്രിയപ്പെട്ട നിമിഷങ്ങളിലാണ് അമല ഇപ്പോഴുള്ളത്. ഗര്‍ഭകാലം തുടങ്ങിയത് മുതല്‍ അമല പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കുകയാണ്. 2023 നവംബറിലാണ് അമല വിവാഹിതയാകുന്ന വിരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍വെച്ച് വളരെ സ്വകാര്യമായ ചടങ്ങായിരുന്നു അത്. തനിക്ക് ഏറെ പ്രിയപ്പെട്ട ആളുകള്‍ മാത്രമായിരുന്നു വിവാഹ ദിവസം അമലയ്ക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ ചിത്രങ്ങളെല്ലാംതന്നെ താരം പങ്കുവെച്ചിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശി ജഗത് ദേശായിയെയാണ് അമല തന്റെ ജീവിത പങ്കാളിയാക്കിയത്. ആദ്യ വിവാഹം വേര്‍പിരിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അമല വീണ്ടും വിവാഹിതയായത്.
'ആടുജീവിതം' ആണ് അമലയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. 'ലെവല്‍ ക്രോസ്' എന്ന ജീത്തു ജോസഫ് ചിത്രമാണ് അമലയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.
COMMENTS