കോഴിക്കോട് : കോഴിക്കോട് പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്. ജൂണ്‍ 12 നാണു കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാ...
കോഴിക്കോട് : കോഴിക്കോട് പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്. ജൂണ്‍ 12 നാണു കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണ (13) മരിച്ചത്. സ്കൂളില്‍നിന്നു മൂന്നാറിലേക്കു പഠനയാത്ര പോയ സമയത്തു കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം.
പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛര്‍ദിയും ബാധിച്ചു കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപ്രതിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപ്രതിയിലേക്കു മാറ്റുകയായിരുന്നു.
Key Words: Amoebic Encephalitis, Girl Death
COMMENTS