Supreme court about hindu marriage
ന്യൂഡല്‍ഹി: ശരിയായ ചടങ്ങുകളോടെയല്ലാതെയുള്ള ഹിന്ദു വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ വിവാഹങ്ങള്‍ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇന്ത്യന്‍ സമൂഹത്തില്‍ വലിയ മൂല്യമുള്ള ഒന്നായതിനാല്‍ അതിന് അതിന്റേതായ പദവി നല്‍കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹം വാണിജ്യപരമായ ഒന്നല്ലെന്നും പവിത്രത നിറഞ്ഞ വിശുദ്ധ കര്‍മ്മമാണെന്നും അതിനാല്‍ ശരിയായ ചടങ്ങുകളോടെ തന്നെ നടക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റീസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരുടേതാണ് നിര്‍ദ്ദേശം. ഹൈന്ദവ വിവാഹ ചടങ്ങുകള്‍ നടത്താതെ വിവാഹിതരായ പൈലറ്റുമാരുടെ വിവാഹമോചന ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിര്‍ദ്ദേശം.
Keywords: Supreme court, Hindu marriage, Ceremony, Valid
COMMENTS