കോഴിക്കോട് : കട വരാന്തയിലെ തൂണില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്...
കോഴിക്കോട് : കട വരാന്തയിലെ തൂണില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന് മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് സ്കൂട്ടര്‍ നിര്‍ത്തി കട വരാന്തയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു അപകടം. സംഭവത്തില്‍ കെ എസ് ഇ ബിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് അടക്കം രംഗത്തെത്തിയിട്ടുണ്ട്. കെ എസ് ഇ ബിയുടെ അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ ജീവന് നഷ്ടമാകാന്‍ കാരണമെന്നാണ് നാട്ടുകാരും പറയുന്നത്. സംഭവത്തില്‍ കെ എസ് ഇ ബിയ്ക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമയടക്കം രംഗത്തെത്തിയിട്ടുണ്ട്.
കെ എസ് ഇ ബിയുടെ അനാസ്ഥ കാരണമാണ് 19 കാരന് മരിച്ചതെന്നാണ് കടയുടമ പി മുഹമ്മദ് പറയുന്നത്. കടയുടെ തൂണില്‍ ഷോക്കുണ്ടെന്നുള്ള കാര്യം കെ എസ് ഇ ബിയെ അറിയിച്ചിരുന്നു. ഒരു ജീവനക്കാരന് ഇന്നലെ രാവിലെ വന്ന് പരിശോധിച്ചെങ്കിലും പ്രശ്നം പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കടയുടമ വിവരിച്ചു. റിജാസ് മരിച്ചതിന് ശേഷമാണ് കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി കെ എസ് ഇ ബിയും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ പരിശോധന നടത്തിയപ്പോള്‍ തകരാര്‍ കണ്ടെത്താനായില്ലെന്നും മഴ പെയ്തപ്പോള്‍ ഉണ്ടായ പ്രശ്നമാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് നിഗമനമെന്നും കെ എസ് ഇ ബി കോവൂര്‍ എ ഇ ഇ വ്യക്തമാക്കി.
COMMENTS