Featured post

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. റെയ്സിയും വിദേശകാര്യ മന്ത്രി അമിറാബ്ദോല്ലാഹിയനും ഹ...

ഒടുവില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്, രതിലീലയുടെ മൂവായിരത്തില്‍ പരം പെന്‍ ഡ്രൈവുകള്‍, പ്രജ്വല്‍ രേവണ്ണ ബിജെപിയേയും വെള്ളം കുടിപ്പിക്കുന്നു

സ്വന്തം ലേഖകന്‍ ബംഗളൂരു: ലൈംഗിക പീഡനവീരനായ ഒളിവില്‍ കഴിയുന്ന എംപി പ്രജ്വല്‍ രേവണ്ണ കര്‍ണാടകത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെ എന്‍ ഡി എ സഖ്യത്ത...


സ്വന്തം ലേഖകന്‍

ബംഗളൂരു: ലൈംഗിക പീഡനവീരനായ ഒളിവില്‍ കഴിയുന്ന എംപി പ്രജ്വല്‍ രേവണ്ണ കര്‍ണാടകത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെ എന്‍ ഡി എ സഖ്യത്തിനു തലവേദനയായി മാറുന്നു.

കര്‍ണാടകത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് രേവണ്ണയുടെ ജനതാദള്‍ എസ്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി രേവണ്ണയുടെ മകനുമാണ് പ്രജ്വല്‍. കര്‍ണാടകത്തില്‍ പാര്‍ട്ടുയെടു ഏക സിറ്റിംഗ് എംപിയുമാണ് പ്രജ്വല്‍.

കുടുംബ സ്വത്തു പോലെ പാര്‍ട്ടിയെ കൊണ്ടുനടക്കുന്ന ദോവഗൗഡ കുടുംബത്തിനു കിട്ടിയിരിക്കുന്ന ഈ തിരിച്ചടിക്ക് ഉത്തരം പറയാന്‍ സഖ്യകക്ഷിയായ ബിജെപിയും ബാധ്യസ്ഥരായിരിക്കുകയാണ്. 

പ്രജ്വലിനെ രക്ഷിക്കാന്‍ ബിജെപിയും കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണത്തില്‍ നിന്നു മുഖം രക്ഷിക്കാന്‍ കൂടിയാണ് ഇന്ന് സെന്‍ട്രല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) പ്രജ്വലിനെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

 

ലൈംഗികാതിക്രമ കേസുകള്‍ നേരിടുന്ന പ്രജ്വല്‍ രേവണ്ണയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്നതായി കര്‍ണാടക ആഭ്യന്തരമന്ത്രി പരമേശ്വര പറഞ്ഞു. കര്‍ണാടകം ഭരിക്കുന്നത് കോണ്‍ഗ്രസായതിനാല്‍ ബിജെപിക്കും പരിമിതികളുണ്ട്.

ഒന്നിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണ ഏതാനും ദിവസം മുന്‍പ് വിദേശത്തേയ്ക്കു മുങ്ങുകയായിരുന്നു. ഇയാള്‍ സ്ത്രീകളെ പീഡിപ്പിച്ച ശേഷം ചിത്രീകരിച്ച മൂവായിരത്തിലധികം പെന്‍ഡ്രൈവുകളാണ് പുറത്തുവന്നത്. ഇതോടെയാണ് ഹാസനിലെ സ്ഥാനാര്‍ത്ഥിയായ പ്രജ്വല്‍ രാജ്യംവിട്ട് ഒളിച്ചോടിയത്. പ്രജ്വലിനെ രക്ഷിച്ചെടുക്കാന്‍ അപ്പൂപ്പനും അച്ഛനും പല തന്ത്രങ്ങളും പയറ്റിയെങ്കിലും ഫലം കണ്ടില്ല.

പ്രജ്വലിനെ കണ്ടെത്താന്‍ മറ്റ് രാജ്യങ്ങളുടെ സഹായം തേടണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സിബിഐയോടെ ആവശ്യപ്പെട്ടിരുന്നു. കേസിലെ ഇരകള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു.


എംപി ചിത്രീകരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തമായ വീഡിയോകള്‍ ഹാസന്‍ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഒരു സ്ത്രീ പൊലീസ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 2019 നും 2022 നും ഇടയില്‍ താന്‍ ഒന്നിലധികം തവണ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി അവര്‍ ആരോപിച്ചു.

പ്രജ്വല്‍ രേവണ്ണ തന്റെ മകളോട് വീഡിയോ കോളിലൂടെ മോശമായി പെരുമാറിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മലവെള്ളം പോലെ പരാതികളും വീഡിയോകളും പ്രചരിക്കുകയായിരുന്നു.

പ്രജ്വലിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പിതാവ് എച്ച്ഡി രേവണ്ണയെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് മുന്‍ മുഖ്യമന്ത്രിയും എം എല്‍ എയുമായ എച്ച് ഡി രേവണ്ണയെ ഇന്നലെ അറസ്റ്റുചെയ്തത്.


പ്രജ്വലിനു വേണ്ടി ഹാസനില്‍ വന്‍ പ്രചരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയും വെട്ടിലായിരിക്കുകയാണ്. ലൈംഗിക പീഡന വീരനെ എന്തര്‍ത്ഥത്തിലാണ് പ്രധാനമന്ത്രി വെള്ളപൂശുന്നതെന്നാണ് എതിര്‍പക്ഷത്തിന്റെ ചോദ്യം. ഇതിന് ഉത്തരം നല്കാന്‍ ബിജെപിക്കു കഴിയുന്നുമില്ല. ഇതോടെയാണ് വിഷയം മറ്റു സംസ്ഥാനങ്ങളിലും പ്രചരണായുധമാക്കാന്‍ എന്‍ ഡി എ സഖ്യം തീരുമാനിച്ചത്.

ഏപ്രില്‍ 26ന് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ പ്രജ്വല്‍ മത്സരിച്ച ഹാസനില്‍ പോളിംഗ് നടന്നിരുന്നു. ശേഷിക്കുന്ന 14 സീറ്റുകളിലേക്ക് മേയ് ഏഴിനാണ് ഇലക്ഷന്‍. പ്രജ്വല്‍ വിഷയം രണ്ടാം ഘട്ടത്തില്‍ എന്‍ ഡി എ സഖ്യത്തിനു വന്‍ തിരിച്ചടിയായിരിക്കുകയാണ്.

പ്രജ്വല്‍ രേവണ്ണ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും കോണ്‍ഗ്രസ് ഞായറാഴ്ച പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചു.


'ഈ കേസില്‍ ഞങ്ങളുടെ സന്ദേശം ലളിതവും വ്യക്തവുമാണ്. തന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയുടെ സ്ഥാനാര്‍ത്ഥി ആയിരക്കണക്കിന് സ്ത്രീകളെ തുടര്‍ച്ചയായി ദുരുപയോഗം ചെയ്യുന്നയാളാണെന്ന് പ്രധാനമന്ത്രി അറിഞ്ഞിരിക്കെ, നരേന്ദ്ര മോഡിയും ജെഡി(എസും) ഒരു കൂട്ട ബലാത്സംഗിയെ സംരക്ഷിക്കുകയാണ്. 

ഇരകള്‍ക്ക് നീതി തേടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

2023 ഡിസംബറില്‍ ഒരു ബിജെപി നേതാവ് എല്ലാ തെളിവുകളും സഹിതം പ്രധാനമന്ത്രി മോഡിയെയും അമിത് ഷായെയും സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും എല്ലാം പ്രധാനമന്ത്രിക്കു നേരത്തേ അറിയാമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ പറഞ്ഞു.


മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പമെത്തിയ സുര്‍ജേവാല പ്രധാനമന്ത്രി മോദിയോടും ആഭ്യന്തരമന്ത്രി ഷായോടും 10 ചോദ്യങ്ങള്‍ ഉന്നയിച്ചു.

(1.) എന്തുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ജനതാദളുമായി (സെക്കുലര്‍) കൈകോര്‍ത്തു?

(2.) ഹാസന്‍ ലോക്‌സഭാ സീറ്റിന്റെ സിറ്റിങ് പ്രതിനിധിയായ പ്രജ്വലിനെ വീണ്ടും മത്സരിപ്പിച്ചത് എന്തുകൊണ്ട്?

(3.) എന്തുകൊണ്ടാണ് പ്രധാനമന്ത്രി തന്നെ ജെഡി(എസ്) നേതാവിന് വേണ്ടി പ്രചാരണം നടത്തിയത്?

(4.) എല്ലാം അറിഞ്ഞിട്ടും ബി.ജെ.പി-ജെ.ഡി.(എസ്) എന്തിനാണ് അദ്ദേഹത്തെക്കുറിച്ചുള്ള സത്യം മറച്ചുവച്ചത്?

(5.) എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇന്ത്യ വിടാന്‍ അനുവദിച്ചത് (പ്രജ്വല്‍ ജര്‍മ്മനിയിലാണെന്ന് കരുതുന്നു. ഏപ്രില്‍ 26 ന്, ഹാസനില്‍ വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രജ്വല്‍ രാജ്യംവിട്ടത്)?


(6.) പ്രജ്വലിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) കേന്ദ്ര സര്‍ക്കാരിനും എസ്ഐടി അയച്ച കത്തിന് പ്രധാനമന്ത്രിയും എച്ച്എമ്മും എന്തുകൊണ്ട് പ്രതികരിച്ചില്ല?

(7.) എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് ഇപ്പോഴും അസാധുവാക്കാത്തത്?

(8.) അദ്ദേഹത്തെ കണ്ടെത്തുന്നതിന് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് സിബിഐ എന്തുകൊണ്ട് ഇന്റര്‍പോളിന് കത്തെഴുതിയില്ല?

(9.) ഒരു 'കൂട്ട ബലാത്സംഗ' കേസ് പ്രതി രാജ്യം വിട്ടാല്‍,  തിരികെ കൊണ്ടുവരാന്‍ ആരാണ് ഉത്തരവാദി: സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ?

(10.) പ്രജ്വല്‍ രേവണ്ണയെ ചോദ്യം ചെയ്യാന്‍ പ്രധാനമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ട്?

Summary: JDS leader Prajwal Revanna, accused in the case of raping multiple women, went abroad a few days ago. More than 3,000 pen drives where he had filmed the women after he raped them were found. With this, Prajwal, who is a candidate in Hassan, fled the country. Grandfather and father tried many tricks to save Prajwal but they did not get any results.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,286,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5164,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11204,Kochi.,2,Latest News,3,lifestyle,220,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1476,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,376,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,878,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1123,
ltr
item
www.vyganews.com: ഒടുവില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്, രതിലീലയുടെ മൂവായിരത്തില്‍ പരം പെന്‍ ഡ്രൈവുകള്‍, പ്രജ്വല്‍ രേവണ്ണ ബിജെപിയേയും വെള്ളം കുടിപ്പിക്കുന്നു
ഒടുവില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്, രതിലീലയുടെ മൂവായിരത്തില്‍ പരം പെന്‍ ഡ്രൈവുകള്‍, പ്രജ്വല്‍ രേവണ്ണ ബിജെപിയേയും വെള്ളം കുടിപ്പിക്കുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCMBzfF_mPVuYte0jo0fVmg_Z0HcFNsZMFQWIo4_XGJxMsFVThgeHsl9Pv7BmyQQ9OxOKBWXxQymoqe9g8czRZdY4P9jGGm1Ag9wJtk2mXU3pDsprRRRaETwE_bb0QBzhDJoeINPvQTNQR1nUpzYMijzEgmz9qXAD3XTQMzb2lN2bV8nO0Pgx2_OCOCag/s320/Prajwal%20Revanna.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCMBzfF_mPVuYte0jo0fVmg_Z0HcFNsZMFQWIo4_XGJxMsFVThgeHsl9Pv7BmyQQ9OxOKBWXxQymoqe9g8czRZdY4P9jGGm1Ag9wJtk2mXU3pDsprRRRaETwE_bb0QBzhDJoeINPvQTNQR1nUpzYMijzEgmz9qXAD3XTQMzb2lN2bV8nO0Pgx2_OCOCag/s72-c/Prajwal%20Revanna.jpg
www.vyganews.com
https://www.vyganews.com/2024/05/red-corner-notice-against-prajwal.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/05/red-corner-notice-against-prajwal.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy