Red alert of tuesday cancelled
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റംവരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു പ്രഖ്യാപിച്ചിരുന്ന അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്.
ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലര്‍ട്ടാണുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. 23 ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,, വയനാട് ജില്ലകളിലും 24 ന് ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണുള്ളത്.
Keywords: Red alert, Cancelled, Tuesday, Orange alert
COMMENTS