Possibility to a change in AMMA's leadership
കൊച്ചി: താരസംഘടന അമ്മയുടെ നേതൃസ്ഥാനത്തില്‍ വന്‍ മാറ്റം വരുന്നു. കാല്‍നൂറ്റാണ്ടോളമായി അമ്മയുടെ വിവിധ പദവികള്‍ വഹിച്ചിരുന്ന ഇടവേള ബാബു ഇനി ഭാരവാഹിയാകാനില്ലെന്ന ഉറച്ച നിലപാടിലാണെന്നാണ് സൂചന.
ഇക്കാര്യം ഇടവേള ബാബു സ്ഥിരീകരിച്ചു. ഭാരവാഹി സ്ഥാനത്തേക്ക് പുതിയ ആള്ക്കാര് വരണമെന്നും താനായിട്ട് മാറിയാലേ നടക്കൂയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു.
ഇതോടെ പ്രസിഡന്റായ മോഹന്‍ലാലും സ്ഥാനം ഒഴിയാന്‍ സന്നദ്ധനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 30 ഗോകുലം കണ്വെന്ഷന് സെന്ററിലാണ് അമ്മയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം നടക്കുന്നത്. ജൂണ്‍ മൂന്നു മുതല്‍ പത്രിക സ്വീകരിക്കും. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്.
Keywords: AMMA, Leadership, Change, Idavela Babu, Mohanlal
COMMENTS