തിരുവനന്തപുരം: എന്‍ സി ഇ ആര്‍ ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചതിന് കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. 1,5,9 ക്ലാസുകളിലെ പാഠപുസ്തക...
തിരുവനന്തപുരം:എന്‍ സി ഇ ആര്‍ ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചതിന് കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. 1,5,9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് വ്യാജമായി അച്ചടിച്ചത്.
എന്‍ സി ഇ ആര്‍ ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. എന്‍ സി ഇ ആര്‍ ടിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തിലധികം പുസ്തകങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ കോപ്പികള്‍ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ പാഠപുസ്തകങ്ങളുടെ വില്‍പന നടത്തിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Key Words: NCERT, Text Book, Fake Printing, Case
COMMENTS