ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് ഭയമാണ്. ഭയപ്പ...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് ഭയമാണ്. ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണെന്നും ബംഗാളില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ഇന്ന് ഞാനും അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നു, ദാരോ മത് (ഭയപ്പെടേണ്ട), ഭാഗോ മത് (ഓടരുത്),' പ്രധാനമന്ത്രി പരിഹസിച്ചു.
വിമര്‍ശകരെയും രാഷ്ട്രീയ എതിരാളികളെയും ഭയപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി പലപ്പോഴും 'ദാരോ മാറ്റ്' എന്ന് പറഞ്ഞിട്ടുണ്ട്. ഇതു തന്നെ രാഹുലിനെതിരയെ മോദി ആയുധമാക്കുകയാണ്.
രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താന്‍ നേരത്തെ പ്രവചിച്ചതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം.
ഭയം നിമിത്തം അമ്മയും മകനും തങ്ങളുടെ സീറ്റുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുമെന്ന് താന്‍ പ്രവചിച്ചതായി പറഞ്ഞ പ്രധാനമന്ത്രി സോണിയാ ഗാന്ധിയെയും വെറുതെ വിട്ടില്ല. 'ഞാന്‍ പറഞ്ഞിരുന്നു, അവരുടെ ഏറ്റവും വലിയ നേതാവ് മത്സരിക്കാന്‍ ധൈര്യപ്പെടില്ല, അവള് ഭയന്ന് ഓടിപ്പോകും. അവള് രാജസ്ഥാനിലേക്ക് ഓടി, അവിടെ നിന്ന് രാജ്യസഭയിലെത്തി. അതാണ് സംഭവിച്ചത്,' മോദി പറഞ്ഞു.
'വയനാട്ടില്‍ തോല്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് ഭയമുണ്ടെന്നും വോട്ടെടുപ്പ് അവസാനിക്കുന്ന നിമിഷം അദ്ദേഹം മൂന്നാം സീറ്റിനായി തിരയാന്‍ തുടങ്ങുമെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അമേഠിയില്‍ നിന്ന് പോലും, അദ്ദേഹത്തിന്റെ വിശ്വസ്തരെല്ലാം പറഞ്ഞിട്ടും, അദ്ദേഹം വളരെയധികം പരിഭ്രാന്തിയിലായി. അവിടെ നിന്ന് ഓടി, ഇപ്പോള്‍ റായ്ബറേലിയിലേക്ക് പോകുന്നു എന്നും അദ്ദേഹം പരിസഹിച്ചു.
Key Words: Rahul Gandhi, Narendra Modi, Lok Sabha Election
COMMENTS