തിരുവനന്തപുരം: കനത്ത മഴയില്‍ ടയര്‍ മണ്ണിലേക്ക് താഴ്ന്ന് പാചക വാതക സിലിണ്ടര്‍ കയറ്റി വന്ന ലോറി മറിഞ്ഞു. തിരുവനന്തപുരം മംഗലപുരത്താണ് അപകടം. ദേ...
തിരുവനന്തപുരം: കനത്ത മഴയില്‍ ടയര്‍ മണ്ണിലേക്ക് താഴ്ന്ന് പാചക വാതക സിലിണ്ടര്‍ കയറ്റി വന്ന ലോറി മറിഞ്ഞു. തിരുവനന്തപുരം മംഗലപുരത്താണ് അപകടം. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് അപകടം.
അപകടത്തില്‍ ഡ്രൈവര്‍ നാമക്കല്‍ സ്വദേശി എറ്റിക്കണ്‍ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കര്‍ മറിയുകയായിരുന്നു. വാതക ചോര്‍ച്ച ഇല്ലെന്നും വാഹനം ഉയര്‍ത്താന്‍ ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി.
Key Words: Accident, Trivandrum, Gas Tanker
COMMENTS