തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഗുണ്ടാ ബന്ധമുള്‍പ്പെടെ പൊലീസ് സേനയിലെ വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതി...
തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഗുണ്ടാ ബന്ധമുള്‍പ്പെടെ പൊലീസ് സേനയിലെ വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്. ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഉമേഷ് വള്ളിക്കുന്നിനെ ആണ് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥനെ മോശമായി ചിത്രീകരിച്ചുവെന്നാണ് പൊലീസ് മേധാവിയുടെ നടപടിക്ക് പിന്നിലെ കാരണം.
ഗുണ്ടയുടെ വീട്ടില്‍ സല്‍ക്കാരത്തിന് പോയ ഡി വൈ എസ് പിക്കെതിരെ നടപടി സ്വീകരിച്ചതില്‍ അഭിനന്ദനം അറിയിക്കുന്ന കത്തില്‍ ഗുണ്ടാ വിരുന്ന് അവസാനത്തേത് അല്ലെന്നും സേനയില്‍ ഇത്തരക്കാര്‍ ഇനിയുമുണ്ടെന്നും ഡി ജി പിയോ മുഖ്യമന്ത്രിയോ ഇത് അറിയുന്നില്ലെന്നും കത്തില്‍ പറയുന്നു. കഞ്ചാവ് കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ പറഞ്ഞു വിട്ട ഉദ്യോഗസ്ഥര്‍ക്ക് കീഴിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും പൊലീസ് സേനയിലെ ആത്മഹത്യകളുടെ എണ്ണം കൂടുന്നത് മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നും ഉമേഷ് വള്ളിക്കുന്ന് കത്തില്‍ ചോദിക്കുന്നു.
കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തു. കോടതി ഉത്തരവുണ്ടായിട്ടും അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്ക് കത്തയച്ചതിന് ഉമേഷിനെതിരെ ആഭ്യന്തര വകുപ്പും അന്വേഷണം ആരംഭിച്ചു.
COMMENTS