കൊച്ചി: ഇ.പി. ജയരാജന് വധശ്രമ കേസില്‍ കെ. സുധാകരനെ കോടതി ഇന്ന് കുറ്റവിമുക്തമാക്കിയിരുന്നു. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്...
കൊച്ചി: ഇ.പി. ജയരാജന് വധശ്രമ കേസില്‍ കെ. സുധാകരനെ കോടതി ഇന്ന് കുറ്റവിമുക്തമാക്കിയിരുന്നു. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. സുധാകരനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കികൊണ്ട് ജസ്റ്റിസ് സിയാദ് റഹ്മാന് ഉത്തരവിറക്കി. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
കേസ് വിജയിച്ചതില്‍ സന്തോഷമെന്നും ഗുണ്ടാ നേതാവ് എന്ന കിരീടം തലയില്‍ നിന്ന് പോയെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പ്രതികരിച്ചു. തലയ്ക്ക് മുകളില്‍ എന്നും വാള് ആയിരുന്നു , അത് മുറിച്ചു മാറ്റി. തന്നെ എന്നും വേട്ടയാടാന്‍ ഉപയോഗിച്ച കേസാണ് അവസാനിച്ചത്. വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് കാട്ടാന്‍ വെല്ലുവിളിച്ചുവെന്നും അലിഞ്ഞു പോയി എന്നാണ് ഇപി പറഞ്ഞതെന്നും ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരന് പരിഹസിച്ചു.
അതേസമയം, തന്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടികള്‍ തുടരുമെന്ന് ഇ പി ജയരാജന്. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീല്‍ നല്കാന് സര്‍ക്കാരിനോടും ആവശ്യപ്പെടും. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകള്‍ ഹാജരാക്കുന്നതില്‍ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാന്‍. കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
COMMENTS