ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തിലെ എക്‌സാലോജിക് സൊല്യൂഷന്‍ കമ്പനിയുമായി ബന്ധമില്ലെന്ന് ദുബ...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തിലെ എക്‌സാലോജിക് സൊല്യൂഷന്‍ കമ്പനിയുമായി ബന്ധമില്ലെന്ന് ദുബായിലെ കമ്പനി. എക്‌സാലോജിക് കണ്‍സള്‍ട്ടിങ് കമ്പനിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്. ഷോണ്‍ ജോര്‍ജിന്റെ ആരോപണം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്. കമ്പനിയുടെ സഹ സ്ഥാപകന്‍ സസൂണ്‍ സാദിഖ്, നവീന്‍ കുമാര്‍ എന്നിവരാണ് വിശദീകരണവുമായി എത്തിയത്.
എസ്.എന്‍.സി ലാവ്ലിന്‍, പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയുമായും ഇതുവരെ ബിസിനസ് ഇല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണ, സുനീഷ് എന്നീ രണ്ടു പേരും ഇല്ലെന്നും ഇന്ത്യയില്‍ ബിസിനസുള്ളത് ബെംഗളൂരുവിലാണെന്നും കമ്പനി വിശദീകരിക്കുന്നു.
Key Words: Veena Vijayan, Exalogic, Money, Masappadi


COMMENTS