ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച ഇന്ത്യയിലുടനീളം ഒരു ദിവസത്തെ...
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച ഇന്ത്യയിലുടനീളം ഒരു ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ദുഃഖാചരണ കാലയളവില്‍ ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാകില്ല.
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മൂടല്‍മഞ്ഞുള്ള, പര്‍വതപ്രദേശത്ത് വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. പിന്നാലെ പ്രസിഡന്റ് സെയ്ദ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിത് അബ്ദുള്ളാഹിയനും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
COMMENTS