ബീജിംഗ്: കോവിഡ് മഹാമാരിക്കാലത്തെ റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ ജയിലിലായ ചൈനീസ് ജേണലിസ്റ്റിന് മോചനം. നാലു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷമാണ് ച...
ബീജിംഗ്: കോവിഡ് മഹാമാരിക്കാലത്തെ റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ ജയിലിലായ ചൈനീസ് ജേണലിസ്റ്റിന് മോചനം. നാലു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷമാണ് ചൈനീസ് പൗരയായ ജേണലിസ്റ്റ് ഷാങ് ഴാന്‍ ജയില്‍ മോചിതയായത്. ബീജിംഗിലെ കോവിഡ് -19 പ്രതികരണം കവറേജ് ചെയ്തതിനാണ് ഷാങ് ഴാന്‍ തടവിലാക്കപ്പെട്ടത്.
മോചിതയായെങ്കിലും ഷാങ് ഇപ്പോഴും നിരീക്ഷണത്തിലാണെന്നും അവരുടെ സ്വാതന്ത്ര്യം വളരെ പരിമിതമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ അഭിഭാഷക കൂടിയായ ഷാങ്, 2020 ഫെബ്രുവരിയില്‍ വുഹാനിലെ കോവിഡ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിച്ചതോടെ ഷാങിനെതിരെ അധികൃതര്‍ കടുത്ത നടപടിയിലേക്ക് കടക്കുകയായിരുന്നു.
2020 മെയ് മാസത്തില്‍ അവരെ തടങ്കലില്‍ വയ്ക്കുകയും ഏഴ് മാസത്തിന് ശേഷം നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
Key Words: Chinese Journalist, Arrested, Covid-19, Jail


COMMENTS