തിരുവനന്തപുരം: കേരളത്തില്‍ സി.എ.എ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പില്‍ മുസ്ളീങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രമാണെന്...
തിരുവനന്തപുരം: കേരളത്തില്‍ സി.എ.എ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പില്‍ മുസ്ളീങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രമാണെന്ന് വിശ്വഹിന്ദു പരിഷത്ത്. എറണാകുളത്തെ വി എച്ച് പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് പരാന്തെയാണ് ഇത്തരത്തിലൊരു അവകാശവാദം ഉന്നയിച്ചത്.
സി എ എ രാജ്യത്തെ പൗരത്വവുമായി ബന്ധപ്പെട്ടതാണ്. ഇത് നടപ്പാക്കുന്നത് പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരാണ്. അത് തങ്ങള്‍ നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സി എ എ നടപ്പിലാക്കില്ലെന്ന മുഖമന്ത്രിയുടെ പ്രസ്താവന മുസ്ലിം സമൂഹത്തിന്റെ പ്രീതി നേടാനാണ്. സി എ എ ഇന്ത്യയിലുള്ള ആരുടെയും പൗരത്വം ഇല്ലാതാക്കാനുള്ളതല്ല മറിച്ച് പൗരത്വം നല്‍കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുളള ഹിന്ദുക്കള്‍ മതപരമായ കടുത്ത വിവേചനവും ആക്രമണങ്ങളുമാണ് അവിടെ നേരിടുന്നത്. ഇവരെ ഇന്ത്യയിലെത്തിച്ച് പൗരത്വം നല്‍കുകയെന്നതാണ് സി എ എയ്ക്ക് പിന്നിലുളള ലക്ഷ്യം. ഇതിനുള്ള വലിയ പരിശ്രമമാണ് വിശ്വഹിന്ദു പരിഷത്ത് നടത്തിവരുന്നത്.
COMMENTS