Shafi Parambil's legal notice to K.K Shailaja
കൊച്ചി: വടകര യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. കെ.കെ ശൈലജ രാഷ്ട്രീയലാഭത്തിനുവേണ്ടി തന്റെ പേര് ദുരുപയോഗം ചെയ്‌തെന്നും അത് തന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും അതിനാല്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.
നേരത്തെ ഷാഫി പറമ്പിലും മറ്റ് യുഡി.എഫ് പ്രവര്‍ത്തകരും കൂടി തന്റെ അശ്ലീല വീഡിയോകളടക്കം പ്രചരിപ്പിക്കുന്നുയെന്ന ആരോപണവുമായി കരഞ്ഞുകൊണ്ട് കെ.കെ ശൈലജ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.
ഇതിനെതിരെ യു.ഡി.എഫ് ഒന്നടങ്കം രംഗത്തെത്തുകയും വീഡിയോ പുറത്തുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് തനിക്കെതിരെ വീഡിയോ ഉണ്ടെന്നു പറഞ്ഞിട്ടില്ലെന്നും തന്നെ അപമാനിക്കുന്നുയെന്നാണ് പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി കെ.കെ ശൈലജ രംഗത്തെത്തി.
ഇതോടെയാണ് തന്റെ പ്രായമായ മാതാവിനെപ്പോലും വെറുതെ വിടാതെയുള്ള ആക്രമണമാണ് നടക്കുന്നതെന്നും അതിനാല്‍ 24 മണിക്കൂറിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് വാര്‍ത്താസമ്മേളനം നടത്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ചൂണ്ടിക്കാണിച്ച് ഷാഫി വക്കീല്‍ നോട്ടീസ് അയച്ചത്.
Keywords: Shafi Parambil, K.K Shailaja, Legal notice
COMMENTS