Shafi Parambil in high court about voter fraud issue
കൊച്ചി: കള്ളവോട്ടിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വടകരയില്‍ വ്യാപകമായി കള്ളവോട്ടിന് സാധ്യതയുണ്ടെന്നും ആളുകള്‍ക്ക് ഭയമില്ലാതെ വോട്ട് ചെയ്യാന്‍ ബൂത്തുകളില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും എല്ലാ ബൂത്തുകളിലും വീഡിയോ ചിത്രീകരിക്കണമെന്നും ഷാഫി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വരെ വോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ കൂടുതലും സി.പി.എം അനുഭാവികളായതിനാല്‍ കണ്ണടയ്ക്കുകയാണ് പതിവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ തിരഞ്ഞെടുപ്പുകളിലെ അനുഭവം മാത്രമല്ല പാനൂരില്‍ ബോംബു സ്‌ഫോടനത്തിനിടെ അപകടമുണ്ടായ സാഹചര്യത്തിലുമാണ് ഹര്‍ജി സമര്‍പ്പിക്കുന്നതെന്നും ഷാഫി വ്യക്തമാക്കുന്നു.
Keywords: High court, Shafi Parambil, Voter fraud issue
COMMENTS