തിരുവനന്തപുരം: ഇത്രയും അപഹാസ്യനായ ഒരാളുടെ കയ്യില്‍ നിന്നും രാഹുലിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പിണറായി വിജയനെ പരിഹസിച്ച് കെ.സി വേണ...
തിരുവനന്തപുരം: ഇത്രയും അപഹാസ്യനായ ഒരാളുടെ കയ്യില്‍ നിന്നും രാഹുലിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പിണറായി വിജയനെ പരിഹസിച്ച് കെ.സി വേണുഗോപാല്‍. പിണറായിയുടെയും മോദിയുടെയും പ്രസംഗം എഴുതുന്നത് ഒരാളാണെന്നും രണ്ടുപേര്‍ക്കും ഒരേ ഭാഷയാണെന്നും കെ.സി പറഞ്ഞു.
പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് രാഹുലിന് വേണ്ടെന്നും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ മനസിനകത്ത് രാഹുലുണ്ടെന്നും കെ.സി വ്യക്തമാക്കി. ഇന്ത്യ സഖ്യത്തില്‍ എന്നാണ് പിണറായി വന്നതെന്ന് വേണുഗോപാല്‍ ചോദിച്ചു. ഇന്ത്യ സഖ്യത്തിലെ ഏതെങ്കിലും ഒരു യോഗത്തില്‍ പിണറായി പങ്കെടുത്തിട്ടുണ്ടോ. ഇന്ത്യ സഖ്യത്തിന്റെ പേര് പിണറായി പറഞ്ഞത് തന്നെ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
മധുരയില്‍ സി പി എം വോട്ടു പിടിച്ചത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞാണ്. സീതാറാം യെച്ചൂരിയെക്കാള്‍ വലിയ ആളല്ലല്ലോ പിണറായി വിജയന്‍. പിണറായിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് അയോഗ്യത. രാഹുലിനെ വിമര്‍ശിക്കുന്നതില്‍ മോദിയേക്കാള്‍ മുന്നിലാണെന്ന് വരുത്താനുള്ള ശ്രമത്തിലാണ് പിണറായി വിജയനെന്നും വേണുഗോപാല്‍ ആരോപിച്ചു. സ്വന്തം ഭരണത്തിലെ വൃത്തികേടുകള്‍ ജനങ്ങളില്‍ നിന്ന് മറച്ച പിടിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
COMMENTS