കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതാണ് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതാണ് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണമായത്. പവന് 600 രൂപ ഉയര്‍ന്ന് സ്വര്‍ണവില ആദ്യമായി 51,000 കടന്നിരിക്കുകയാണ് ഇന്ന്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,280 രൂപയാണ്. ഗ്രാമിന് ഇന്ന് 75 രൂപ വര്‍ധിച്ചു, വിപണി വില 6410 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2285 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56,000 രൂപ നല്‍കേണ്ടിവരും. പണിക്കൂലിയിലെ വ്യത്യാസമനുസരിച്ച് ഈ തുകയില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകും.
വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.
Key words: Gold Price, Hike, Business


COMMENTS