External interference in Voting at home
കാസര്‍ഗോഡ്: മുതിര്‍ന്ന പൗരന്മാരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതില്‍ വന്‍ ക്രമക്കേട്. കാസര്‍ഗോഡ് കല്യാശേരി മണ്ഡലത്തില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തിയതായാണ് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതേതുടര്‍ന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, പോളിങ് അസിസ്റ്റന്റ്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കല്യാശേരി സി.പിഎം നേതാവും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.
ദേവി എന്ന വയോധികയെ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുമ്പോള്‍ ഇയാള്‍ ഇടപെട്ട് വോട്ട് ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുംവിധം ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി.
Keywords: Kasaragod, Voting at home, CPM leader,
COMMENTS