കണ്ണൂര്‍: കൊട്ടിയൂരില്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പന്നിയാംമല സ്വദേശി വിശ്വനാണ് അറസ്റ്റിലായത്. വീട്ടില്‍...
കണ്ണൂര്‍: കൊട്ടിയൂരില്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പന്നിയാംമല സ്വദേശി വിശ്വനാണ് അറസ്റ്റിലായത്. വീട്ടില്‍ സൂക്ഷിച്ച 20 കിലോ സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. പടക്ക നിര്‍മാണത്തിന് കൊണ്ടു വന്നതെന്നാണ് മൊഴി.
തൈപ്പറമ്പില്‍ വിശ്വന്റെ വീട്ടിലും പറമ്പിലുമായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. പന്നിയാംമലയിലെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു ശേഖരം കണ്ണൂര്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കേളകം പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കേളകം പൊലീസ് കേസെടുക്കുകയായിരുന്നു.
Key words: Explosives, Kotiyur, Arrest


COMMENTS