തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന പതിനെട്ടാം ലോക്‌സഭയിലേക്ക് നടന്ന വോട്ടെടുപ്പിനിടെ എട്ടുപേര്‍ മരണപ്പെട്ടു. കോഴിക്കോട് ബൂത്ത് ഏജന്റ് ക...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന പതിനെട്ടാം ലോക്‌സഭയിലേക്ക് നടന്ന വോട്ടെടുപ്പിനിടെ എട്ടുപേര്‍ മരണപ്പെട്ടു. കോഴിക്കോട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു . കാക്കാഴം തെക്ക് മുറി വീട്ടില്‍ എസ്എന്‍വി ടിടിഐയില്‍ വോട്ട് ചെയ്യാന്‍ എത്തിയ സോമരാജന്‍(76) ആണ് മരിച്ചത്.
പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രന്‍, തേന്‍കുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണാണ് ചന്ദ്രന്‍ മരിച്ചത്. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കുഴഞ്ഞുവീണ ശബരി വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി.
മലപ്പുറം തിരൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് മദ്രസാധ്യാപകന്‍ നിറമെരുതൂര്‍ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി മരിച്ചത്. നിറമെരുതൂര്‍ വള്ളികാഞ്ഞീരം സ്‌കൂള്‍ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. വടകര മണ്ഡലത്തിലെ വളയത്ത്, വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമി (63) ആണ് മരിച്ചത്. വളയം യു.പി സ്‌കൂളിലെ 63ാം നമ്പര്‍ ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഇടുക്കി മറയൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ കൊച്ചാരം മേലടി സ്വദേശി വള്ളി മോഹന്‍ (50 ) കുഴഞ്ഞുവീണ് മരിച്ചു. ഒടുവിലായി കോഴിക്കോട് തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചുവെന്ന വാര്‍ത്തയാണ് വന്നത്. ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) ആണ് മരിച്ചത്.
Key Words: Eight People Died, Polling, Lok Sabha Election
COMMENTS