E.D investigation on Veena Vijayan's monthly quota case
കൊച്ചി: മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥനോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കി. ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനോടാണ് വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസില്‍ രേഖകളുമായി ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മുന്‍പ് ആദായനികുതി വകുപ്പിന് മൊഴികൊടുത്ത ഉദ്യോഗസ്ഥനെയാണ് ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്. ഒന്നേമുക്കാല്‍ കോടിയോളം രൂപ വീണ വിജയന് നേരിട്ടും അവരുടെ കമ്പനിയായ എക്‌സാലോജിക്കിനുമായി നല്‍കിയെന്നതായിരുന്നു മൊഴി. ഇത് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് ശരിവയ്ക്കുകയും ചെയ്തിരുന്നു.
Keywords: E.D, Veena Vijayan, Monthly quota case, CMRL


COMMENTS