ന്യൂഡല്‍ഹി: ഓസ്ട്രേലിയയിലെ ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിംഗ് സെന്ററില്‍ ആക്രമണം. ആറ് പേരെ അക്രമി കുത്തിക്കൊന്നു. 9 മാസം പ്രായമായ ക...
ന്യൂഡല്‍ഹി: ഓസ്ട്രേലിയയിലെ ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിംഗ് സെന്ററില്‍ ആക്രമണം. ആറ് പേരെ അക്രമി കുത്തിക്കൊന്നു. 9 മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റു എന്നാണ് വിവരം. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഭീകരാക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആക്രമണത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രതിയുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയാള്‍ ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്നും ഭീഷണി തുടരുന്നില്ലെന്നും പോലീസ് പറഞ്ഞു.
Key Words: Australia, Stab, Attacker, Attack, Police, Shopping Mall
COMMENTS