ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷിക്കുകയാണ്. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. നിറങ്ങള്‍ ...
ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷിക്കുകയാണ്. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. നിറങ്ങള്‍ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും.
സ്‌നേഹ സന്ദേശങ്ങള്‍ അയയ്ക്കുകയും മധുരം കൈമാറുകയും ചെയ്ത് രാജ്യത്തുടനീളം ഹോളി ആഘോഷിക്കുന്നതിനിടെ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരിക്കുകയാണ്. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. 'എല്ലാ ഭാരതീയര്‍ക്കും ഹോളി ആശംസകള്‍ അറിയിക്കുന്നു. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാല്‍ അലങ്കരിച്ച ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തില്‍ പുതിയ ഊര്‍ജ്ജവും ഉത്സാഹവും പകരട്ടെ' എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്.
COMMENTS