ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും പശ്ചിമ ബംഗാളിലെ പോലീസ് ഡയറക്ടര്‍ ജനറലിനെയും മറ്റ് ഉന്നത ഉന്നത ഉദ്യോഗസ്ഥരെയും മ...
ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും പശ്ചിമ ബംഗാളിലെ പോലീസ് ഡയറക്ടര്‍ ജനറലിനെയും മറ്റ് ഉന്നത ഉന്നത ഉദ്യോഗസ്ഥരെയും മാറ്റാന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറിമാരെ നീക്കം ചെയ്യാനാണ് ഉത്തരവ്.
കൂടാതെ മിസോറാമിലെയും ഹിമാചല്‍ പ്രദേശിലെയും ജനറല്‍ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയെയും നീക്കം ചെയ്തിട്ടുണ്ട്. പട്ടികയില്‍ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹല്‍, അഡീഷണല്‍ കമ്മീഷണര്‍മാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എന്നിവരും പട്ടികയിലുണ്ട്.
Key words: Election Commission, Home Secretary
COMMENTS