Thamarassery Bishop is against government
താമരശേരി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാവുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് രൂക്ഷമായി വിമര്‍ശിച്ച് താമരശേരി ബിഷപ്പ്. വയനാട്ടിലും ഇടുക്കിയിലുമുള്‍പ്പടെ വന്യജീവികളുടെ ആക്രമണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയത്.
മലയോര മേഖലകളെല്ലാം ഭീകരാന്തരീക്ഷത്തിലാണെന്നും വേനല്‍ കടുത്തതോടെ വന്യജീവികള്‍ വെള്ളവും ഭക്ഷണവും തേടി നാട്ടിലിറങ്ങുകയാണെന്നും അതു മനസ്സിലാക്കി ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരിക്കുന്ന ഗവണ്‍മെന്റിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ ഒന്നോ രണ്ടോ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്നും ഇവിടെ അതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം ഇത്രയും രൂക്ഷമായിട്ടും പ്രതിസന്ധി മറികടക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ വിഷയത്തെ സര്‍ക്കാര്‍ നിസാരവത്കരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Thamarassery Bishop, Government, Resign
COMMENTS